ഇടമലക്കുടിയില്‍ വന്യമൃഗശല്യം രൂക്ഷം: പ്രതിരോധ മാര്‍ഗങ്ങളില്ല: കൂരുന്നുകളടക്കം ഭീഷണിയില്‍
ഇടമലക്കുടിയില്‍ വന്യമൃഗശല്യം രൂക്ഷം: പ്രതിരോധ മാര്‍ഗങ്ങളില്ല: കൂരുന്നുകളടക്കം ഭീഷണിയില്‍

ഇടുക്കി: ഇടമലക്കുടിയില്‍ ആന ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്പോള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ കാര്യക്ഷമ അല്ലെന്ന് പരാതി. പൂര്‍ണ്ണമായും വനമേഖലക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഇടമലകുടി.
പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടില്ല. പകല്‍ സമയത്തും ആനകളെത്തുന്ന സാഹചര്യത്തില്‍ ഇടമലക്കുടി ട്രൈബല്‍ എല്‍പി സ്‌കൂളിന് സംരക്ഷണമൊരുക്കാന്‍ ചുറ്റുമതില്‍ പോലും നിര്‍മിച്ചിട്ടില്ല. സ്‌കൂളിന് ചുറ്റും കാടുകള്‍ വളര്‍ന്ന് വനസമാനമായ അന്തരീക്ഷത്തില്‍ കുട്ടികളെ പുറത്തിറക്കാനും അധ്യാപകര്‍ക്ക് ഭയമാണ്. ശൗചാലയം അടക്കം കാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
What's Your Reaction?






