ഇടുക്കി: നെടുങ്കണ്ടം മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കാരവന്‍ പാര്‍ക്ക് റവന്യു വകുപ്പ് ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് പാര്‍ക്ക് പൂട്ടി സീല്‍ ചെയ്തു. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച കാരവനുകളും സീല്‍ ചെയ്തു. പ്രവേശന കവാടത്തില്‍ സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡും സ്ഥാപിച്ചു.
സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണം പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. നിര്‍മാണം തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ ഇതുലംഘിച്ചാണ് നിര്‍മാണം നടത്തിയത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ റവന്യു വകുപ്പ് കോടതിയെ രേഖാമൂലം അറിയിക്കും. അതേസമയം ഉദ്യോഗസ്ഥ- രാഷ്ട്രീയ സ്വാധീനന്റെ പിന്‍ബലത്തില്‍ ഭൂമി പാട്ടത്തിനെടുക്കാനും കൈയേറ്റം നടത്തിയയാള്‍ ശ്രമിച്ചിരുന്നു.