മൂന്നാറില്‍നിന്ന് ഇടമലക്കുടിയിലെത്തി ഒറ്റക്കൊമ്പന്‍
മൂന്നാറില്‍നിന്ന് ഇടമലക്കുടിയിലെത്തി ഒറ്റക്കൊമ്പന്‍

ഇടുക്കി: ഇടമലക്കുടിയെ ഭീതിയിലാഴ്ത്തി ഒറ്റക്കൊമ്പന്‍. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്നാര്‍ മേഖലയില്‍ നിന്നും ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന ഇടമലക്കുടിയിലെത്തിയത്. കൃഷി നാശമുണ്ടാക്കുന്നുണ്ടെങ്കിലും മറ്റ് അക്രമണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റക്കൊമ്പന്‍ ഇപ്പോള്‍ ചുറ്റി തിരിയുകയാണ്. ഇടയ്ക്ക് ഇടമലക്കുടിയിലേയ്ക്കുള്ള വഴിയില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കാര്യമായ അക്രമണ സ്വഭാവം പുറത്തെടുത്തിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തും മറ്റും കാട്ടാന തമ്പടിച്ചത് ആശങ്കയായി. നിലവില്‍ കാടുകയറാതെ ജനവാസ മേഖലയില്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ കാട്ടാന ചുറ്റി തിരിയുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയാണെങ്കിലും ഉന്നധിയിലെ ആരും ആനയെ പ്രകോപിപ്പിച്ച് തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്നുമില്ല. അതേ സമയം കാടിന് നടുവിലുള്ള ഇടമലക്കുടിക്ക് ചുറ്റും സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
What's Your Reaction?






