അയ്യപ്പന്‍കോവില്‍ ലൈബ്രറി ഗ്രാമീണ ഗ്രൂപ്പിന്റെ മൂന്നാമത് വാര്‍ഷികാഘോഷം നടത്തി
അയ്യപ്പന്‍കോവില്‍ ലൈബ്രറി ഗ്രാമീണ ഗ്രൂപ്പിന്റെ മൂന്നാമത് വാര്‍ഷികാഘോഷം നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറി ഗ്രാമീണ ഗ്രൂപ്പിന്റെ മൂന്നാമത് വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. 3 വര്‍ഷമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ചുക്കാന്‍ പിടിക്കുകയും ആഘോഷപരിപാടികള്‍ക്ക് സഹകരിക്കുകയും ചെയ്യുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയാണ് ഗ്രാമീണ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നല്‍കിവന്ന റിട്ട. പ്രിന്‍സിപ്പല്‍ മാത്യു ആഗസ്റ്റിനെ യോഗത്തില്‍ ആദരിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് ഗ്രാമീണ ഗ്രൂപ്പ് വാര്‍ഷികം, ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ നല്‍കല്‍, ലൈബ്രറിയിലേക്ക് വാങ്ങിയ അലമാരയുടെ വിതരണം, മാഗസിന്‍ വിതരണം, കലാപരിപാടികള്‍ എന്നിവയും നടത്തി. പഞ്ചായത്തംഗം സോണിയ ജെറി, യുവ എഴുത്തുകാരി പ്രിയ വിജീഷ്, ലൈബ്രേറിയന്‍ അഭിലാഷ് ടി കെ, സിജിമോന്‍, റോയ് തോമസ്, പി എസ് സുധാകരന്‍, ടോം തോമസ്, ജോബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






