വേനൽ കടുത്തതോടെ വറ്റിവരണ്ട് ഹൈറേഞ്ചിലെ കുഴൽ കിണറുകൾ
വേനൽ കടുത്തതോടെ വറ്റിവരണ്ട് ഹൈറേഞ്ചിലെ കുഴൽ കിണറുകൾ

ഇടുക്കി : വേനൽ കടുത്തതോടെ കാർഷിക മേഖലയുടെ തകർച്ചക്ക് പിന്നാലെ ഹൈറേഞ്ചിൽ ഭൂഗർഭജല ശേഖരവും കുറയുന്നു. കൊടുംചൂടിൽ നിരവധിയായ ഭൂഗർഭ കിണറുകളാണ് വറ്റിയിരിക്കുന്നത്. ഇതിന് പരിഹാരമായി കിണർ റീചാർജിങ് പ്രോത്സാഹിപ്പിക്കണമെന്നാണ് വിധഗ്ദ്ധരുടെ നിർദ്ദേശം . ഏറ്റവും കൂടുതൽ കുഴൽകിണറുകൾ നിർമിച്ച് ഖ്യാതി നേടിയ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ഇടുക്കിയിലെ ഭൂഗർഭ ജലസാന്നിധ്യത്തിൽ വന്നിരിക്കുന്ന മാറ്റം കാർഷിക മേഖലയുടെ അടക്കം തകർച്ചക്ക് കാരണമാകുമോയെന്ന ഭയത്തിലാണ് ജനങ്ങൾ .മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്ന് മുതൽ രണ്ട് ഡിഗ്രി വരെ ചൂട് ഹൈറേഞ്ചിൽ വർധിച്ചിട്ടുണ്ട്. വേനൽ മഴ ലഭ്യതയും ഗണ്യമായി കുറഞ്ഞു. കുളങ്ങളിലെയും തോടുകളിലെയും നീരോഴുക്ക് നിലച്ചതോടെ ഏലത്തോട്ടങ്ങൾ നനക്കാൻ ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും ഭൂഗർഭ ജല വിതാനത്തെ ബാധിച്ചിട്ടുണ്ട്. കട്ടപ്പന മേഖലയിൽ മാത്രം പത്തിലധികം കുഴൽ കിണറുകൾ വറ്റുകയും, പലതിലും ജല നിരപ്പും ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്.
വറ്റിവരണ്ട ഒരു കുഴൽകിണർ പൂർവ സ്ഥിതിയിൽ എത്തണമെങ്കിൽ രണ്ടായിരം വർഷത്തോളം വേണ്ടി വരുമെന്നാണ് കണ്ടെത്തൽ. കടുത്ത ജലക്ഷാമത്തിലേക്ക് കടക്കാതെ ഇരിക്കണമെങ്കിൽ ജലചൂഷണം നിയന്ത്രിച്ചു നിർത്തി ഭൂഗർഭ കിണർ റീചാർജ്ജിങ് വ്യപകമാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
What's Your Reaction?






