ജില്ലയിലെ സ്‌കൂളുകളില്‍ പോക്‌സോ നിയമപുസ്തകം വിതരണം ചെയ്യും: പദ്ധതിക്ക് തുടക്കമായി
ജില്ലയിലെ സ്‌കൂളുകളില്‍ പോക്‌സോ നിയമപുസ്തകം വിതരണം ചെയ്യും: പദ്ധതിക്ക് തുടക്കമായി

ഇടുക്കി: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്‌സോ അടിസ്ഥാന നിയമ പുസ്തകം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് ഉദ്ഘാടനം ചെയ്തു. പോക്‌സോ നിയമത്തെക്കുറിച്ച് അവബോധം നല്‍കാനാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണം. നിയമത്തിന്റെ ഉദ്ദേശശുദ്ധി പലരും മനസിലാക്കിയിട്ടില്ല. ഇതിനൊരുപരിഹാരമാണ് നിയമ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. സേഫ് ചൈല്‍ഡ് പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും വനിതാശിശു വികസന വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി 2012ലാണ് പോക്‌സോ നിയമം പ്രാബല്യത്തില്‍വന്നത്.
യോഗത്തില്‍ പോക്‌സോ പ്രത്യേക കോടതി ജില്ലാ ജഡ്ജി ആഷ് കെ ബാല്‍ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് വിശിഷ്ടാതിഥിയായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയശീലന്‍ പോള്‍, ഡി.ഇ.ഒ ഷീബ മുഹമ്മദിന് നിയമം പുസ്തകം കൈമാറി.
തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിന്ധു തങ്കം, ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. എസ് എസ് സനീഷ്, പോക്‌സോ കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി വി വാഹിദ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്‍ എന്‍ സിജി, വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ ആര്‍ കെ ദാസ്, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






