തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ചെറുതോണിയിലെ വോട്ടര്‍മാര്‍ക്ക് ക്രിസ്മസ് കേക്ക് എത്തിച്ചുനല്‍കി: വേറിട്ട മാതൃകയായി പി കെ ജയന്‍
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ചെറുതോണിയിലെ വോട്ടര്‍മാര്‍ക്ക് ക്രിസ്മസ് കേക്ക് എത്തിച്ചുനല്‍കി: വേറിട്ട മാതൃകയായി പി കെ ജയന്‍
ഇടുക്കി: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ചെറുതോണിയിലെ പൊതുപ്രവര്‍ത്തകന്‍ പി കെ ജയന് വോട്ടര്‍മാരുമായുള്ള ആത്മബന്ധത്തിന് ഒരുകോട്ടവും വന്നിട്ടില്ല. ഇത്തവണയും പതിവുതെറ്റിക്കാതെ ചെറുതോണി വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് ക്രിസ്മസ് കേക്കുമായി ജയന്‍ എത്തി. തെരഞ്ഞെടുപ്പില്‍ ചെറുതോണി വാര്‍ഡില്‍നിന്നാണ് വാഴത്തോപ്പ് പഞ്ചായത്തിലേക്ക് മത്സരിച്ചത്. യുഡിഎഫിന്റെ ഭാഗമായ കേരള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി കെ ജയന്‍ പരാജയപ്പെട്ടു.
വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ഇദ്ദേഹം ആദിവാസി മേഖലകളില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷവേളകളില്‍ കേക്കുകളും അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കിവരുന്നു.
കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്‌മോന്‍, ഡിസിസി അംഗം മാര്‍ട്ടിന്‍ അഗസ്റ്റിന്‍ വള്ളാടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
What's Your Reaction?