വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷവും സമുദായ ശാക്തീകരണ വര്‍ഷാചരണവും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കരോള്‍ ഗാനങ്ങളോടെയാണ് ക്രിസ്മസ് രാവ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ജൂബിലി ഡാന്‍സ്, ക്രിസ്മസ് പാപ്പാ ഡാന്‍സ്, മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറി. റോസ് ബാലികാഭവനിലെ കുട്ടികള്‍ ക്രിസ്മസ് ഡാന്‍സ് അവതരിപ്പിച്ചു.
ഇടവകയിലെ ജൂബിലി ദമ്പതികളെയും കുടുംബങ്ങളെയും ആദരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാരം നല്‍കി. കേക്ക് മുറിച്ചും ക്രിസ്മസ് സന്ദേശങ്ങള്‍ പങ്കുവച്ചും ക്രിസ്മസ് രാവില്‍ പങ്കുചേര്‍ന്നു. സിഎംഎല്‍ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഉണ്ണീശോക്കൊരു വീട്' എന്ന ഭവന പദ്ധതിയുടെ നറുക്കെടുപ്പും ചടങ്ങില്‍ നടന്നു.
What's Your Reaction?