വണ്ടന്‍മേട്ടിലും യുഡിഎഫിന് വിമതശല്യം: 2 വാര്‍ഡുകളിലായി 4 പേര്‍
വണ്ടന്‍മേട്ടിലും യുഡിഎഫിന് വിമതശല്യം: 2 വാര്‍ഡുകളിലായി 4 പേര്‍
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തില്‍ യുഡിഎഫിന് തലവേദനയായി വിമതര്‍. രണ്ട് വാര്‍ഡുകളിലായി നാല് വിമതരാണ് മത്സരിക്കുന്നത്. സീറ്റ് നിര്‍ണയത്തെ തുടര്‍ന്ന് രൂപപ്പെട്ട അസ്വാരസ്യം തെരഞ്ഞെടുപ്പിലേക്കും നീളുന്നത് വെല്ലുവിളിയാകും. അതേസമയം എല്‍ഡിഎഫും എന്‍ഡിഎയും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. 65 സ്ഥാനാര്‍ഥികളാണ് പഞ്ചായത്തില്‍ മത്സരിക്കുന്നത്. 14-ാം വാര്‍ഡായ അണക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ സി മുരുകനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റെജി ജോണി വിമതനായി മത്സരിക്കുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. 11-ാം വാര്‍ഡായ മൈലാടുംപാറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ഷൈലാമ്മ സിബിക്കെതിരെ മത്സരരംഗത്തുള്ളത് 3 കോണ്‍ഗ്രസ് വിമതരാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി പി സുകുമാരന്‍, രാമചന്ദ്രന്‍ ആലാനി, ജോഷി കുറ്റിയാനി എന്നിവരാണ് വിമതര്‍.
What's Your Reaction?

