വളഞ്ഞങ്ങാനത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്: 2 പേരുടെ നില ഗുരുതരം
വളഞ്ഞങ്ങാനത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്: 2 പേരുടെ നില ഗുരുതരം
ഇടുക്കി : കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർഥാടകരുടെ ബസ് റോഡിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരം. തമിഴ്നാട് സ്വദേശികളായ തീർഥാടകരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗത്തിൽ എത്തിയ ബസ് വളവിൽവച്ച് നിയത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഉടൻതന്നെ ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഹൈവേ പൊലീസും, മോട്ടോർ വാഹന വകുപ്പ് സേഫ് സോണും പീരുമേട് അഗ്നിശമന യൂണിറ്റും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. .
7 കുട്ടികൾ ഉൾപ്പെടടെ 44 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.
What's Your Reaction?

