ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ നിലപാട് സ്വീകരിക്കും: സിഎസ്ഡിഎസ്
ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ നിലപാട് സ്വീകരിക്കും: സിഎസ്ഡിഎസ്
ഇടുക്കി: സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലേറെ വരുന്ന ദളിത് ക്രൈസ്തവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ, രാഷ്ട്രീയ, അധികാര മേഖലകളില്‍ പ്രത്യേക സംവരണം പ്രഖ്യാപിക്കാത്ത പക്ഷം തിരഞ്ഞെടുപ്പുകളില്‍ നിലപാട് സ്വീകരിക്കുമെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ദളിത് ക്രൈസ്തവ കോണ്‍ക്ലേവിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ ഏദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവ് സുവിശേഷകന്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കട്ടപ്പന നഗരത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും നടത്തി.
തുടര്‍ന്ന് ഡോ. അംബേദ്കര്‍ - മഹാത്മ അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
നാളുകളായി നടന്നുവരുന്ന ദളിത് ക്രൈസ്തവ സമരങ്ങളെ പരിഗണിക്കുന്നതില്‍ എല്ലാ മുന്നണികളും പരാജയപ്പെട്ടു. മുന്നണികള്‍ക്ക് വോട്ടുകൊണ്ട് മറുപടി പറയാന്‍ അടിസ്ഥാന ജനത രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുമെന്നും കെ കെ സുരേഷ് പറഞ്ഞു. ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കണമെന്നും പ്രത്യേകമായി കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്നും പട്ടികവിഭാഗങ്ങളുടെ ഭൂമി, ഗ്രാന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കാണണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം മോബിന്‍ ജോണി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുനില്‍ കെ തങ്കപ്പന്‍, ട്രഷറര്‍ പ്രവീണ്‍ ജെയിംസ്, സെക്രട്ടറി ലീലാമ്മ ബെന്നി, ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റി നേതാക്കളായ ബിജു പൂവത്താനി, കെ വി പ്രസാദ്, ബിനു ചാക്കോ, എം എം സുരേഷ്, സെബാസ്റ്റ്യന്‍ പി ജെ, സണ്ണി തോമസ്, മധു പാലത്തിങ്കല്‍, ഷാജി കട്ടച്ചിറ, തോമസ് പി ജെ, ജോണ്‍സന്‍ ജോസഫ്, സന്തോഷ് പുഷ്പഗിരി, ശ്രീലാല്‍ ടി പി , ബാബു കട്ടപ്പന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

