മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു
മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു
ഇടുക്കി: മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റില്‍ പാമ്പന്‍മല ഡിവിഷനില്‍ പട്ടാപ്പകല്‍ പുലി പശുവിനെ ആക്രമിച്ചുകൊന്നു. പാമ്പന്‍മല ഡിവിഷനിലെ 29-ാം നമ്പര്‍ ഫീല്‍ഡില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാമ്പന്‍മല വിനായകന്റെ പശുവാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുന്നതിനടുനത്ത് തേയില തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളി സ്ത്രീകള്‍ പശുക്കള്‍ മേയുന്നത് കണ്ടിരുന്നു. പെട്ടെന്ന് പശുക്കള്‍ ഓടി പോകുന്നത് കണ്ട തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് പിന്‍ഭാഗം തിന്ന നിലയില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. മുറിവില്‍നിന്ന് രക്തം ഒലിച്ചിറങ്ങുന്ന സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വിനായകന്റെ മൂന്ന് പശുക്കളും പ്രേമയുടെ ഒരു പശുവുമുള്‍പ്പെടെ 4 പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പലചരക്ക് അടക്കമുള്ള അവശ്യസാധനങ്ങള്‍ വാങ്ങുനതിനും സ്‌കൂള്‍, കോളേജിലും ആശുപത്രി, ഓഫീസുകളിലേയ്ക്കും പ്രദേശവാസികള്‍ കടന്നുപോകുന്നത് ഈ തേയിലത്തോട്ടം വഴിയാണ്. പകല്‍ സമയത്തുപോലും പുലിയുടെ ആക്രമണം ഉണ്ടായത് തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പാമ്പന്‍ മല, ചട്ടമൂന്നാര്‍, തലയാര്‍ മേഖലകളില്‍ 100 ലേറെ പശുക്കള്‍ പുലിയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായിട്ടുണ്ട്.
What's Your Reaction?

