കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ തുടങ്ങി: പങ്കെടുക്കുന്നത് ആയിരങ്ങള്‍
കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ തുടങ്ങി: പങ്കെടുക്കുന്നത് ആയിരങ്ങള്‍
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം- 2025' കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അള്‍ത്താരയില്‍ ബൈബിള്‍ പ്രതിഷ്ഠിച്ച് ഉദ്ഘാടനംചെയ്തു. 14 വരെ വൈകിട്ട് നാലുമുതല്‍ രാത്രി 9 വരെ നടക്കുന്ന കണ്‍വന്‍ഷന് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ബൈബിള്‍ പ്രഘോഷകനുമായ ഫാ. ഡോമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കിവരുന്നു. രൂപതാധ്യക്ഷന്റെ മുഖ്യകര്‍മികത്വത്തില്‍ ഫാ. മാത്യു കല്ലറയ്ക്കല്‍, ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, ഫാ. ജോം പാറയ്ക്കല്‍, ഫാ. ജേക്കബ് ചാത്തനാട്ട എന്നിവര്‍ സഹകാര്‍മികരായി കുര്‍ബാന നടന്നു.
11ന് വൈകിട്ട് 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം മുഖ്യകാര്‍മികനും ഫാ. ജേക്കബ് പീടികയില്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍ എന്നിവര്‍ സഹകാര്‍മികരായും കുര്‍ബാന. 12ന് വൈകിട്ട് 4.30ന് ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രഹാം പുറയാറ്റ് മുഖ്യകാര്‍മികകനും ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പില്‍, ഫാ. ജോസ്മോന്‍ കൊച്ചുപുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായി കുര്‍ബാന. 13ന് വൈകിട്ട് 4.30ന് കട്ടപ്പന ഫൊറോന വികാരി ഫാ. ജോസ് മംഗലത്തില്‍ മുഖ്യകര്‍മികനും ഫാ. ആന്റണി പാലാപുളിക്കല്‍, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവര്‍ സഹകര്‍മികരുമായി കുര്‍ബാന. 14ന് വൈകിട്ട് 4.30ന് കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന- ഫാ. ഡോമിനിക് വാളന്മനാല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ അഞ്ചും ഇടുക്കിയിലെ രണ്ടും ഫൊറോനകളിലെ 100ലേറെ പള്ളികളില്‍നിന്നായി 10,000ലേറെ വിശ്വാസികളാണ് പങ്കെടുക്കുന്നത്.
What's Your Reaction?