കുമളി നഗരത്തില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കുമളി നഗരത്തില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

Dec 10, 2025 - 18:15
 0
കുമളി നഗരത്തില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
This is the title of the web page

ഇടുക്കി: കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. വിവരം ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. തുടര്‍ച്ചയായി വെള്ളം ഒഴുകുന്നത് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. വേനല്‍ കടുക്കുന്നതിന് മുമ്പുതന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം സുഗമമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow