വെട്ടിക്കുഴക്കവലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് 4 പേര്‍ക്ക് പരിക്ക്
വെട്ടിക്കുഴക്കവലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് 4 പേര്‍ക്ക് പരിക്ക്
ഇടുക്കി : കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം. 4 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. കട്ടപ്പന ഭാഗത്തുനിന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ മൂന്ന് തവണ റോഡില്‍ മറിഞ്ഞു. കാര്‍ പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഹോണ്ടാ സിറ്റി കുരിശു പള്ളിയുടെ സംരക്ഷണ ഭിത്തിയിലിടിച്ച ശേഷം ഏലത്തോട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?