വലിയകണ്ടം റെസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാനാര്‍ഥി സംഗമം നടത്തി
വലിയകണ്ടം റെസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാനാര്‍ഥി സംഗമം നടത്തി
ഇടുക്കി: കട്ടപ്പന വലിയകണ്ടം റെസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാനാര്‍ഥി സംഗമം നടത്തി. പ്രസി.
ടി ജെ എബ്രഹാം അധ്യക്ഷനായി. നഗരസഭ 30-ാം വാര്‍ഡില്‍ യുഡിഎഫിനായി കുട്ടിയച്ചന്‍ തൊടുകയിലാണ് ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നത്. ടൂറിസം, മാലിന്യ നിര്‍മാര്‍ജനം, ഡ്രയിനേജ് സംവിധാനം, ടൗണിലെ ട്രാഫിക് പരിഷ്‌കരണം തുടങ്ങിയ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ്
കുട്ടിയച്ചന്‍ തൊടുകയില്‍ മുമ്പോട്ടുവയ്ക്കുന്നത്. യുഡിഎഫിന്റെ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മുന്‍ കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജാണ് ബള്‍ബ് ചിഹ്നത്തില്‍ മത്സരിക്കുന്നത്. മുന്‍കാലങ്ങളില്‍ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ പരിചയംകൊണ്ട് വലിയകണ്ടം വാര്‍ഡില്‍ തനിക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഷമേജ് കെ. ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എമ്മിന്റെ ടെസിന്‍ സെബാസ്റ്റിയനാണ് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഗതാഗത സൗകര്യ വര്‍ധനവും ഓപ്പണ്‍ ജിം ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം മുമ്പോട്ട് വയ്ക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്ന പി ആര്‍ രമേശാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് വാര്‍ഡില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വോട്ടര്‍മാരും സംസാരിച്ചു.
What's Your Reaction?