റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല: വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കാമാക്ഷി പുഷ്പഗിരി നിവാസികള്‍
റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല: വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കാമാക്ഷി പുഷ്പഗിരി നിവാസികള്‍
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി-പാറക്കട റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി നാട്ടുകാര്‍. ഈ റോഡിന്റെ മധ്യഭാഗത്തുള്ള 250 മീറ്ററിന്റെ മണ്‍പണി പൂര്‍ത്തിയാക്കിട്ട് ഒരുമാസം പിന്നിട്ടിട്ടും കരാറുകാരന്‍ ടാറിങ് ജോലികള്‍ ആരംഭിച്ചിട്ടില്ല. മഴ പെയ്താല്‍ ഇരുചക്രവാഹന യാത്രികര്‍ അപടകത്തില്‍പെടുന്നത് സ്ഥിരം സംഭവമാണ്. വാര്‍ഡ് മെമ്പര്‍ വൈസ് പ്രസിഡന്റായിരുന്നിട്ടും വാര്‍ഡിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പുഷ്പഗിരി നിവാസികള്‍ പറഞ്ഞു.
What's Your Reaction?