ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ രജത ജൂബിലി ആഘോഷം 4ന്
ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ രജത ജൂബിലി ആഘോഷം 4ന്
ഇടുക്കി: ഉപ്പുതറ ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷം നാലിന് നടക്കും. വിജയപുരം രൂപതാ മെത്രാല്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ഉദ്ഘാടനം ചെയ്യും. വിജയപുരം രൂപതാ വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അധ്യക്ഷനാകും. ലോക്കല്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെളിയില്‍, ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ആന്റണി ജോര്‍ജ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ഗിരി, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് തുടങ്ങിയവര്‍ സംസാരിക്കും.
ഉപ്പുതറ പഞ്ചായത്തിലേ ആദ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണിത്. 1957ല്‍ യു പിയായും 1968ല്‍ എച്ച്എസ് ആയും ഉയര്‍ത്തപ്പെട്ടു. 1994ല്‍ വിജയപുരം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമായി. പൂര്‍വ വിദ്യാര്‍ഥികള്‍, മുന്‍ അധ്യാപകര്‍, മാനേജ്‌മെന്റ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷം. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ അന്നമ്മ അബ്രഹാം, ജനറല്‍ കണ്‍വീനര്‍ സുനില്‍ കെ പി, ബ്ലോക്ക് പഞ്ചായത്തംഗം പി നിക്‌സന്‍, എം പി ചാര്‍ളിന്‍, റിബി തോമസ്, മോഹന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?