മലയോര ഹൈവേ: നിര്‍മാണ ജോലികള്‍ വൈകുന്നതായി പരാതി
മലയോര ഹൈവേ: നിര്‍മാണ ജോലികള്‍ വൈകുന്നതായി പരാതി

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം വൈകുന്നതായി പരാതി. ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള രണ്ടാംഘട്ടം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളുടെ പകുതി മാത്രമേ ഇപ്പോഴുള്ളൂവെന്നാണ് ആക്ഷേപം. ലബക്കട മുതല്‍ ചപ്പാത്ത് വരെ ഭാഗത്തെ നിര്‍മാണ ജോലികളാണ് വൈകുന്നത്. ഇതോടെ വാഹന യാത്രികര്‍ ബുദ്ധിമുട്ടിലായി. കലുങ്കുകളുടെ നിര്‍മാണവും വൈകുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മലയോര ഹൈവേയില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെടുന്നു. തൊഴിലാളികളുടെ എണ്ണം കുറച്ചതാണ് ജോലികള്‍ വൈകുന്നതെന്നാണ് ആക്ഷേപം. കട്ടപ്പന മുതല്‍ ലബ്ബക്കട വരെ ആദ്യഘട്ട ടാറിങ് നടത്തിയെങ്കിലും ബാക്കിഭാഗത്ത് മണ്ണുപണി നടക്കുന്നതേയുള്ളൂ.റോഡരികിലെ നിരവധി വീടുകളുടെ സംരക്ഷണ ഭിത്തി പൊളിച്ചു. വീടുകളിലേക്ക് പോകുന്നതിന് വഴിയുമില്ലാതായി. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കുടുംബങ്ങള്‍ പ്രതിന്ധിയിലാണ്.
What's Your Reaction?






