ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശിയ ജനാധിപത്യ സഖ്യം വിജയിക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അവര്‍ അവകാശപ്പെടുന്ന തരത്തിലുള്ള വിജയം ഉണ്ടാവില്ലെന്നും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല.
എന്‍ഡിഎ ക്കും മോദി സര്‍ക്കാരിനും അനുകൂലമായി ഇടുക്കിയിലെ ജനങ്ങള്‍ വോട്ട് ചെയ്യും. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മടുത്ത ജനങ്ങളാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലുള്ളത്, മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും രതീഷ് വരകുമല പറഞ്ഞു.