സ്ലിപ്പില്‍ രേഖപ്പെടുത്തിയ ബൂത്ത് നമ്പരില്‍ ആശയകുഴപ്പം. വോട്ട് രേഖപ്പെടുത്താതെ മടങ്ങി സമ്മതിദായകര്‍
സ്ലിപ്പില്‍ രേഖപ്പെടുത്തിയ ബൂത്ത് നമ്പരില്‍ ആശയകുഴപ്പം. വോട്ട് രേഖപ്പെടുത്താതെ മടങ്ങി സമ്മതിദായകര്‍

ഇടുക്കി: വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന സ്ലിപ്പില്‍ രേഖപ്പെടുത്തിയ ബൂത്ത് നമ്പര്‍ ആശയകുഴപ്പത്തിനിടയാക്കി. കട്ടപ്പന വെട്ടിക്കുഴക്കവല പോളിംഗ് ബൂത്തിലെത്തിയവരെയാണ് വെള്ളയാംകുടിയിലെ പോളിംഗ് ബൂത്തിലേക്കയച്ചത്.
കട്ടപ്പന വെട്ടിക്കുഴക്കവല പോളിംഗ് ബൂത്താണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇവിടെ വോട്ടര്‍മാരെത്തിയപ്പോഴാണ് 172 ആം നമ്പര്‍ ബൂത്ത് വെള്ളയാംകുടിയിലാണെന്നറിയുന്നത്. ഇതോടെ പല വോട്ടര്‍മാരും സമ്മദിദാന അവകാശം രേഖപ്പെടുത്താതെ മടങ്ങി. 171 ആം ബൂത്തില്‍ രാവിലെ അരമണിക്കൂറോളം താമസിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്. ഇത്രയും സമയം കാത്ത് നിന്നതിന് ശേഷം നിരവധി പേര്‍ വോട്ട് ചെയ്യാന്‍ ഹാളില്‍ കയറിയപ്പോഴാണ് പോളിംഗ് ബൂത്ത് മാറിയ വിവരം അറിയുന്നതും .ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ഇലക്ഷന്‍ കമ്മിഷനെ വിവരമറിയിച്ചു.
What's Your Reaction?






