മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്
മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു. വാഹനത്തില്‍ 6പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?






