കട്ടപ്പന നഗരത്തിലെ കെട്ടിടത്തില്‍നിന്ന് പെരുന്തേനീച്ചക്കൂട് നീക്കി
കട്ടപ്പന നഗരത്തിലെ കെട്ടിടത്തില്‍നിന്ന് പെരുന്തേനീച്ചക്കൂട് നീക്കി

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ബഹുനില കെട്ടിടത്തിനുമുകളില്‍നിന്ന് പെരുന്തേനീച്ചക്കൂട് നീക്കി. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് കട്ടപ്പന സ്വദേശി എം കെ ഷുക്കൂര്‍ സാഹസികമായി തേനീച്ചക്കൂട് നീക്കി അപകടഭീഷണി ഒഴിവാക്കിയത്. പാറക്കടവ് റൂട്ടില്‍ പെട്രോള്‍ പമ്പിനുസമീപമുള്ള കെട്ടിടത്തിന്റെ നാലാംനിലയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് പെരുന്തേനീച്ചകള്‍ കൂടുകൂട്ടിയത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം കൂട് വലുതായതോടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സമീപപ്രദേശങ്ങളിലെ താമസക്കാര്‍ക്കും ഭീഷണിയായി. കൂട് നീക്കാന്‍ പലരെയും സമീപിച്ചെങ്കിലും നാലാംനിലയിലായതിനാലും കൂട് ചില്ലിട്ട ഭാഗത്തായതിനാലും ഇവര്‍ വിസമ്മതിച്ചു. ഇതിനിടെ പെട്രോള്‍ പമ്പിലെയും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. തുടര്‍ന്നാണ് പാമ്പുപിടുത്ത വിദഗ്ധന്‍ കൂടിയായ ഷുക്കൂറിനെ സമീപിച്ചത്. മുമ്പ് നിരവധി തേനീച്ചക്കൂടുകള്‍ നീക്കി പരിചയമുള്ളയാളാണ് ഇദ്ദേഹം. കഴിഞ്ഞദിവസം സുരക്ഷ മുന്‍കരുതലുകളോടെ കെട്ടിടത്തിന്റെ ഗ്ലാസുകള്‍ നീക്കി തേനീച്ചകളെ ഉപദ്രവിക്കാതെ കൂട് നീക്കുകയായിരുന്നു. കാടുകളില്‍ കാണപ്പെടുന്ന പെരുന്തേനീച്ചകള്‍ നഗരപ്രദേശങ്ങളിലെ വലിയമരങ്ങളിലും കെട്ടിടങ്ങളിലുമാണ് കൂടുകൂട്ടുന്നത്. സാധാരണയായി ആളുകള്‍ തീയിട്ട് പുകച്ചും കീടനാശിനികള്‍ പ്രയോഗിച്ചുമാണ് ഇവറ്റകളെ തുരത്തുന്നത്. എന്നാല്‍ ഷുക്കൂര്‍ സ്വന്തമായി തയാറാക്കിയ ലായനിയും മറ്റും ഉപയോഗിച്ചാണ് കൂട് നീക്കിയത്.
What's Your Reaction?






