സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം: ട്രെന്‍ഡിങ് കുടകളും ബാഗുകളുമെത്തി: സ്‌കൂള്‍ വിപണി സജീവം
സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം: ട്രെന്‍ഡിങ് കുടകളും ബാഗുകളുമെത്തി: സ്‌കൂള്‍ വിപണി സജീവം

ഇടുക്കി: പുതിയ അധ്യായന വര്‍ഷം പടിവാതിക്കല്‍ എത്തിനില്‍ക്കെ സ്‌കൂള്‍ വിപണികള്‍ സജീവമായി. വ്യാപാര സ്ഥാപനങ്ങളില്‍ പുത്തന്‍ ബാഗും കുടയും മറ്റ് പഠനോപകരണങ്ങളും വാങ്ങാന്‍ ആളുകളുടെ തിരക്കാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ വിലക്കയറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ പുതിയ ട്രെന്‍ഡിങ് കുടകളും ബാഗുകളും ഇത്തവണയും വിപണിയില്‍ എത്തിയിട്ടുണ്ട്. കുടകള്‍, ബാഗുകള്‍, മഴക്കോട്ടുകള്‍, നോട്ടുബുക്കുകള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവയിലും പുതിയ പരീക്ഷണങ്ങള്‍ നിര്‍മാതാക്കള്‍ നടത്തിയിട്ടുണ്ട്. നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇത്തവണ വിപണിയില്‍ വില വര്‍ധന ഉണ്ടായിട്ടില്ല.
വസ്ത്ര വ്യാപാര ശാലകളിലും ചെരുപ്പുകടകളിലും സ്‌കൂള്‍ വിപണി സജീവമായതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. തയ്യല്‍ക്കടകളും സജീവമാണ്. ജൂണ്‍ മാസം പകുതി വരെ ഈ തിരക്ക് തുടര്‍ന്നേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വരുംദിവസങ്ങളില്‍ വിപണികള്‍ കൂടുതല്‍ സജീവമാകും. ഒരു കുട്ടിക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ കിറ്റ് രൂപത്തില്‍ നിശ്ചിത വിലക്ക് വില്‍പ്പന നടത്തുന്ന രീതിയും ഇത്തവണ ട്രെന്‍ഡായി മാറിയിട്ടുണ്ട്.
What's Your Reaction?






