പച്ചക്കറിക്കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് മേലേചിന്നാറിലെ കുട്ടിക്കര്‍ഷകര്‍
പച്ചക്കറിക്കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് മേലേചിന്നാറിലെ കുട്ടിക്കര്‍ഷകര്‍

ഇടുക്കി: പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയിലും വിജയഗാഥ തീര്‍ത്ത് മേലേചിന്നാറിലെ സഹോദരങ്ങളായ കുട്ടിക്കര്‍ഷകര്‍. വളള്ളിയാംതടത്തില്‍ സാജന്‍- ബിന്ദു ദമ്പതികളുടെ മക്കളായ ക്രിസ്റ്റോയും ജോര്‍ജും ആറുവര്‍ഷത്തിലേറെയായി പച്ചക്കറിക്കൃഷിയില്‍ സജീവമാണ്. കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ച മാതാപിതാക്കളുടെ പാതയാണ് ഇവരും പിന്തുടരുന്നു. പയര്‍, പച്ചമുളക്, വെള്ളരി, വഴുതന, തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയെല്ലാം നട്ടുപരിപാലിച്ച് വിളവെടുക്കുന്നു. കൂടാതെ, കാലിവളര്‍ത്തലിലും ഇവര്‍ സജീവമാണ്. കാര്‍ഷിക രംഗത്തെ മികവിന് മാതാപിതാക്കളും മക്കളും ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കൃഷിയില്‍നിന്ന് പുതുതല അകന്നുപോകുമ്പോള്‍, മേലേചിന്നാറിലെ ഈ കുട്ടിക്കര്‍ഷകര്‍ മാതൃകയുടെ പര്യായങ്ങളായി മാറുന്നു. നെടുങ്കണ്ടം ഹോളിക്രോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
What's Your Reaction?






