കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍

May 17, 2025 - 13:36
 0
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍
This is the title of the web page

ഇടുക്കി: വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് ഏറെ പ്രതീക്ഷയോടെ കല്ലാര്‍കുട്ടി അണക്കെട്ടില്‍ ആരംഭിച്ച ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ബോട്ടിങ് ആരംഭിച്ചപ്പോള്‍ സഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും പിന്നീട് താളംതെറ്റി. കല്ലാര്‍കുട്ടിയുടെ ടൂറിസം വികസനത്തിന് കരുത്താകുമെന്ന് കരുതിയിരുന്ന പദ്ധതി ഇല്ലാതായിരിക്കുകയാണ്.
2019ലായിരുന്നു കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ്ങും ബോട്ടിങ് സെന്ററും ആരംഭിച്ചത്. കെഎസ്ഇബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അണക്കെട്ടില്‍ ബോട്ടിങ് ആരംഭിച്ചപ്പോള്‍ വ്യാപാരികളും നാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വൈകാതെ നിലച്ചു. പദ്ധതി നിലയ്ക്കാന്‍ പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി പരാജയപ്പെട്ടതില്‍ നാട്ടുകാരും നിരാശയിലാണ്. പദ്ധതി പുനരാരംഭിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow