ചിന്നക്കനാലില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം കൈയില്‍ ഇരുന്ന് പൊട്ടി മധ്യവയസ്‌കന് പരിക്ക്
ചിന്നക്കനാലില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം കൈയില്‍ ഇരുന്ന് പൊട്ടി മധ്യവയസ്‌കന് പരിക്ക്
ഇടുക്കി: ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം കൈയില്‍ ഇരുന്ന് പൊട്ടി മധ്യവയസ്‌കന് പരിക്ക്. 301 കോളനി നിവാസി ആരോഗ്യദാസ് (51) നാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 3ഓടെ കൃഷിയിടത്തിലെത്തിയ ചക്കകൊമ്പനെ തുരത്താന്‍ പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകടം. വലതുകൈക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?