100 ഏലച്ചെടികളും 20 കുരുമുളക് ചെടികളും കത്തിനശിച്ചു: കട്ടപ്പനയില്‍ കൃഷിയിടത്തില്‍ വന്‍ തീപിടുത്തം

100 ഏലച്ചെടികളും 20 കുരുമുളക് ചെടികളും കത്തിനശിച്ചു: കട്ടപ്പനയില്‍ കൃഷിയിടത്തില്‍ വന്‍ തീപിടുത്തം

Apr 26, 2024 - 22:10
Jun 29, 2024 - 23:31
 0
100 ഏലച്ചെടികളും 20 കുരുമുളക് ചെടികളും കത്തിനശിച്ചു: കട്ടപ്പനയില്‍ കൃഷിയിടത്തില്‍ വന്‍ തീപിടുത്തം
This is the title of the web page
ഇടുക്കി: കട്ടപ്പന അമ്പലക്കവല കവളക്കാട്ടുപടിയില്‍ കൃഷിയിടത്തിലുണ്ടായ തീപിടുത്തത്തില്‍ 100ലേറെ ഏലച്ചെടികളും 20 കുരുമുളക് ചെടികളും കത്തിനശിച്ചു. വലിയവീട്ടില്‍ വി എന്‍ പ്രകാശിന്റെ പുരയിടത്തില്‍ വെള്ളയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അയല്‍വാസി കൂട്ടിയിട്ട് കത്തിച്ച മാലിന്യത്തില്‍ നിന്ന് തീപടരുകയായിരുന്നു. ശബ്ദം കേട്ട് പ്രകാശിന്റെ കുടുംബാംഗങ്ങള്‍ ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. ഉടന്‍തന്നെ കട്ടപ്പന അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. വീടിനോടുചേര്‍ന്നുള്ള സ്ഥലത്തേയ്ക്ക് തീപടരാതിരിക്കാന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഫയര്‍ലൈന്‍ മാതൃകയില്‍ വെള്ളമൊഴിച്ച് മുന്‍കരുതല്‍ സ്വീകരിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ തവണ 100 കിലോയിലേറെ വിളവെടുത്തതും നിലവില്‍ വിളവെടുപ്പിന് പാകവുമായ കുരുമുളക് ചെടികളാണ് കത്തിനശിച്ചത്.
 

What's Your Reaction?

like

dislike

love

funny

angry

sad

wow