യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചെറുതോണി ജില്ലാ വ്യാപാര ഭവനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഒമ്പതര വര്‍ഷമായി നീണ്ടുനിന്ന സമരപ്പാതയുടെ നിര്‍ണായക പര്യവസാനമാണ് ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്തിലെ 15 സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബിജു നിള, ടെസി തങ്കച്ചന്‍, സന്ധ്യ ബിനോയ്, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലും പരിപാടിയില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് സി.പി. സലിം അധ്യക്ഷനായി. കെഎസ്‌സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയി തോമസ്, ബ്ലോക്ക് പ്രസിഡന്റ് അനിഷ് ജോര്‍ജ്, എം.ഡി അര്‍ജുനന്‍, എന്‍. പുരുക്ഷോത്തമന്‍, അനില്‍ ആനിക്കാനാട്ട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെറുതോണി ടൗണില്‍ സ്ഥാനാര്‍ഥികളുമായി റോഡ് ഷോയും അരങ്ങേറി.
What's Your Reaction?