കുട്ടിക്കാനം മരിയന്‍ കോളേജില്‍ റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി
കുട്ടിക്കാനം മരിയന്‍ കോളേജില്‍ റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി
ഇടുക്കി: ജയരാജ് ഫൗണ്ടേഷനും കുട്ടിക്കാനം മരിയന്‍ കോളേജ് മീഡിയ സ്റ്റഡീസ് വിഭാഗവും എന്‍എസ്എസ് യൂണിറ്റ് ചേര്‍ന്ന് നടത്തുന്ന 7-ാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവര്‍ തുടങ്ങി. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി ടി അരവിന്ദകുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പ്രകൃതി പുരസ്‌കാരത്തിന് അര്‍ഹനായ അബ്ദുള്‍ കരീമിനെ അനുമോദിച്ചു. പ്രകൃതി, പരിസ്ഥിതി സംരക്ഷണം എന്നിവ മുഖ്യവിഷയമാക്കിയുള്ള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര മേളയോടനുന്ധിച്ച് വിവിധ തരത്തിലുള്ള ക്യാമറകളുടെയും പ്രകൃതി ചിത്രങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സിനിമ സംവിധായകന്‍ ജയരാജ് നായര്‍ അധ്യക്ഷനായി. പുതുതലമുറയില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്‌നേഹവും പരിസ്ഥിതി സംരക്ഷണവും തിരികെ കൊണ്ടുവരാനുള്ള പരിശ്രമമാണ് ഇത്തരം ഫിലിം ഫെസ്റ്റിവലുകള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അജിമോന്‍ ജോര്‍ജ്, സിനിമാതാരം ജോജി കെ ജോണ്‍, ജൂറി ചെയര്‍മാന്‍ കവിയൂര്‍ ശിവപ്രസാദ്, എന്‍എസ്എസ് എംജി സര്‍വകലാശാല പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ എന്‍ ശിവദാസന്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പ്രൊഫ. പി ഹരികൃഷ്ണന്‍, മരിയന്‍ കോളേജ് മീഡിയ വിഭാഗം മേധാവി ഫാ. സോബി തോമസ്, എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ദേവപ്രിയ, റീജിയണല്‍ ഡയറക്ടര്‍ വൈ എം ഉപ്പിന്‍, ബിസിഐ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സോമശേഖരന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ലക്ഷ്മി ആര്‍., ബിസിഐ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. അഭിലാഷ് ആര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഹരി ആര്‍ എസ്, ഡോ. ഷീല എസ്, മീനു പി തോമസ്, മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പ്രൊഫ. എം വിജയകുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗില്‍ബര്‍ട്ട് എ ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?