യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

Nov 29, 2025 - 13:44
 0
യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പുറ്റടിയില്‍ കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ നടുവൊടിച്ച ഭരണമാണ് നിലവില്‍ നടക്കുന്നത്. സമസ്ത മേഖലകളിലും വിലക്കയറ്റവും അഴിമതിയുമാണെന്നും എല്‍ഡിഎഫിന്റെ ഭരണത്തില്‍ കേരളത്തില്‍ ദൈവങ്ങള്‍ക്കുപോലും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളും പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് ജോബിന്‍സ് പാനോസ് അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, നേതാക്കളായ രാജു ബേബി, ഉദയസൂര്യന്‍, കെ സി ബിജു, ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥികളായ ആന്‍സി ജെയിംസ്, മിനി പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow