കുഴിത്തൊളു ദീപ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി: സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി

കുഴിത്തൊളു ദീപ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി: സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി

Oct 17, 2026 - 14:27
 0
കുഴിത്തൊളു ദീപ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി: സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി
This is the title of the web page

ഇടുക്കി: കുഴിത്തൊളു ദീപ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണ സമ്മേളനവും അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. ഹൈറേഞ്ചിന്റെ മണ്ണില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയ വിദ്യാലയം 50-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍, വിദ്യാലയമുറ്റത്ത് ഒത്തുചേര്‍ന്ന പഴയകാല ഓര്‍മകളെയും സൗഹൃദങ്ങളെയും പുനരുജ്ജീവിപ്പിക്കാനും വരാനിരിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായുമാണ് സ്വാഗതസംഘം രൂപീകരിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കപ്യാങ്കല്‍ അധ്യക്ഷനായി. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു, ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ കുഞ്ഞുമോന്‍, പഞ്ചായത്തംഗം മഞ്ജുമോള്‍ കെ ജി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow