ഇടുക്കി : വണ്ടിപ്പെരിയാർ 62 മൈലിനു സമീപം എടിഎമ്മിലേക്ക് പണം നിറക്കാൻ പോയ വാഹനവും സ്വകാര്യബസും കുട്ടിയിടിച്ച് അപകടം.
അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകിട്ട് 5ഓടെയാണ് അപകടം.
വണ്ടിപ്പെരിയാറിൽ നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കട്ടപ്പനയിൽ നിന്നും പാമ്പനാർ എടിഎമ്മിലേക്ക് പണവുമായി വന്ന പിക് അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്അപ്പ് ബസിന്റെ സൈഡിലേക്ക് ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി.