നഗരസഭയുടെ വ്യാപാരി വിരുദ്ധ നിലപാടിനെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങി കെഎസ്‌വിവിഎസ്
നഗരസഭയുടെ വ്യാപാരി വിരുദ്ധ നിലപാടിനെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങി കെഎസ്‌വിവിഎസ്

ഇടുക്കി: നഗരസഭയുടെ വ്യാപാരി വിരുദ്ധ നിലപാടിനെതിരെ വ്യാപാരി വ്യവസായി സമിതി അനിശ്ചിത കാല സത്യാഗ്രഹ സമരത്തിലേയ്ക്ക്. നഗരത്തിലെ വിവിധ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നഗരസഭയില്‍ പരാതി നല്‍കിയിട്ടും പ്രതിഷേധം നടത്തിയിട്ടും നടപടികള്‍ ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് സമരത്തിലേയ്ക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വ്യാപാരികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് കെഎസ്‌വിവിഎസ് നഗരസഭയില്‍ വിവിധ പരാതികള്‍ നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് പടിക്കല്‍ ധര്‍ണയും നടത്തിയിരുന്നു. ഇതിനുശേഷം നഗരസഭാ വൈസ് ചെയര്‍മാന്‍ സമരത്തിനാധാരമായ കാര്യങ്ങള്‍ നഗരസഭയെ അറിയിച്ചിരുന്നില്ല എന്ന് പറഞ്ഞത് തികച്ചും വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും വ്യാപാരി ദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതിന് പുറമെയാണ് നഗരത്തിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും സമിതിയംഗങ്ങള്‍ പറഞ്ഞു.
കട്ടപ്പന പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ് റോഡുകള്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് കവാട റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കുക, കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ക്ക് ശുദ്ധജല സൗകര്യവും ശുചിമുറി സൗകര്യവും ഒരുക്കുക, കെട്ടിടത്തിന്റെ വാര്‍ക്കയില്‍ ഉണ്ടായ വിള്ളല്‍ അടക്കുക, വഴി വിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുക, തെരുവ് നായ ശല്യം, പരിഹരിക്കുക,പുതിയ ബസ് സ്റ്റാന്‍ഡ്, കംഫര്ട് സ്റ്റേഷന്‍ വൃത്തിഹീനമായും, സമയക്രമം പാലിക്കാതെയും പ്രവര്‍ത്തിക്കുന്നതിന് പരിഹാരം കാണുക, അനധികൃത വഴിയോര കച്ചവടവും,കെട്ടിട നമ്പര്‍ പോലുമില്ലാത്ത കെട്ടിടങ്ങളില്‍ പഴകിയ വസ്ത്രങ്ങളും ഭക്ഷണ പദാര്‍ഥങ്ങളുമടക്കം വില്‍ക്കുന്നത്തിനെതിരെ നിയമ നടപടി സ്വീകരിക്കുക, ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്വാഡ് പരിശോധന ശനി,ഞായര്‍ ദിവസങ്ങളിലും നിര്‍ബന്ധമാക്കുക തുടങ്ങിയവയാണ് വ്യാപാര വ്യവസായി സമിതി നഗരസഭയില്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ ഉടന്‍ പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്തുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്ബ്, യൂണിറ്റ് സെക്രട്ടറി ജി എസ് സിനോജ്, ഏരിയ പ്രസിഡന്റ് എം ആര്‍ അയ്യപ്പന്‍കുട്ടി, ഏരിയ ട്രഷറര്‍ ആല്‍വിന്‍ തോമസ് , പി എം ഷെഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






