ഇടുക്കി അഗ്രി കെയര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാമത് സംരംഭം കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി അഗ്രി കെയര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാമത് സംരംഭം കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കട്ടപ്പന പാറക്കടവ് പള്ളിക്കവല ബൈപാസ് റോഡില്‍ 2 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇടുക്കി അഗ്രി കെയര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ മൂന്നാമത് സംരംഭം പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ കൈ പിടിച്ചുയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐഎസി യുടെ പഴം, പച്ചക്കറി, സ്പൈസസ് - എന്നിവയുടെ വിഷരഹിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ലഭിക്കുന്ന ഔട്ട് ലറ്റാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ സാജന്‍ ജോര്‍ജ്
കമ്പനി ചെയര്‍മാന്‍ കെ.എന്‍.പ്രകാശില്‍ നിന്നും ആദ്യവില്‍പ്പന സ്വീകരിച്ചു. മാക്കം ഡ്രൈഡ് ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ്, ഏത്തക്ക, ചക്ക, കടല, പാവക്ക എന്നിവ കൂടാതെ ഡീഹൈഡ്രേറ്റ് ചെയ്ത ഇഞ്ചി, കാന്താരി, വെളുത്തുള്ളി, മഞ്ഞള്‍, മധുരക്കിഴങ്ങ്, കസ്തൂരി മഞ്ഞള്‍, മത്തങ്ങ, കാരറ്റ് എന്നിവയുടെ പൊടികളും കഅഇ യില്‍ ലഭ്യമാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതിരിക്കുന്നതിനായി എണ്ണ ചേര്‍ക്കാതെ എയര്‍ ഉപയോഗിച്ചാണ് ചിപ്‌സുകള്‍ ഉണക്കി എടുക്കുന്നത്. കൂടാതെ വിവിധ തരത്തിലുള്ള തേയില പൊടികളും ഫ്‌ളേവറുകളും സ്‌പൈസസുകളും ഐഎസി ഔട്ട് ലറ്റില്‍ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍ കെ.എന്‍. ഷാജി, കെ പി ജിലു , ലോഹി ദാക്ഷന്‍, എം.എന്‍ മോഹനന്‍ , ജോര്‍ജ് മാത്യു, പ്രകാശ് നാരായണന്‍ , അഭിനന്ദ് എം. എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






