മൂന്നാര്‍ ഇക്കാനാഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
മൂന്നാര്‍ ഇക്കാനാഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ഇടുക്കി: മൂന്നാര്‍ ഇക്കാനഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രമീകരിച്ച പൊതു ജലസ്രോതസില്‍ നിന്നാണ് പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയിരുന്നത്. ഇതിനായി ചെറിയ തുകയും കുടുംബങ്ങളില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കുടുംബങ്ങള്‍ക്കും ഒരുപോലെ ഇവിടെ നിന്ന് കുടിവെള്ളം ലഭ്യമാകുന്നില്ലെന്നാണ് പരാതി. കുടിവെളള വിതരണം ക്രമീകരിക്കുന്നതിനായി ഒരു ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും ഒരുപോലെ കാര്യക്ഷമമായി കുടിവെള്ളം ലഭ്യമാക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
What's Your Reaction?






