ബൈസണ്‍വാലി ടീ കമ്പനി മൃഗാശുപത്രിക്കുസമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യണം: കോണ്‍ഗ്രസ്
ബൈസണ്‍വാലി ടീ കമ്പനി മൃഗാശുപത്രിക്കുസമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യണം: കോണ്‍ഗ്രസ്

ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിയില്‍ മൃഗാശുപത്രിക്കുസമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യവുമായി കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മിറ്റി രംഗത്ത്. പ്രദേശത്ത് മിനി എംഎസിഎഫ് സ്ഥാപിക്കാനാണ് പഞ്ചായത്തിന്റെ നീക്കമെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍ പറഞ്ഞു. മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കിന്നില്ലെന്നും ആക്ഷേപമുണ്ട്. മേഖലയില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇടക്ക് മാലിന്യക്കൂനയില്‍ തീ പടരുന്നുണ്ട്. ഇതില്‍ നിന്ന് രൂക്ഷമായ പുകയും ദുര്‍ഗന്ധവും പടരുന്നതുമൂലം കുട്ടികള്‍ക്കടക്കം ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്. മഴ പെയ്യുന്നതോടെ ഈ മാലിന്യം സമീപത്തെ തോട്ടിലേയ്ക്ക് ഒഴുകിയെത്തുന്നുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
What's Your Reaction?






