കട്ടപ്പന ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ ഉത്സവം
കട്ടപ്പന ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ ഉത്സവം

ഇടുക്കി: എസ്.എന്‍.ഡി.പി യോഗം കൊച്ചുതോവള ശാഖയുടെ ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം തുടങ്ങി. ഉത്സവം 30ന് സമാപിക്കും. സുരേഷ് ശ്രീധരന്‍ തന്ത്രി കൊടിയേറ്റി. എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രത്യക പൂജകളും മെഗാതിരുവാതിര കളിയും കൈകൊട്ടികളിയും മഹാപ്രസാദമൂട്ടും നടന്നു.
മൂന്നാം ദിവസം പിതൃയജ്ഞ മഹോത്സവവും നാലാംദിവസം തേന്‍ അഭിഷേകവും നടക്കും. 30ന് താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് ആറോടെ കൊടിയിറങ്ങും.
ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, യൂണിയന്‍ കമ്മിറ്റിയംഗം പി.ജി. സുധാകരന്‍, ക്ഷേത്രം ശാന്തി നിശാന്ത് ശാന്തി, മാനേജിങ് കമ്മിറ്റിയംഗങ്ങളായ ആരോമല്‍ മോഹനന്‍, അജേഷ് ദിവകാരന്‍, ടി.ബി. രാജു, യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ അരുണ്‍കുമാര്‍, കണ്‍വിനര്‍ വിജീഷ് ടി.കെ, മോന്‍സണ്‍ മോഹനന്‍, സൈബര്‍സേന ചെയര്‍മാന്‍ വിഷ്ണു സലിംരാജ്, വനിതാസംഘം പ്രസിഡന്റ് രഞ്ജിനി സജീവ്, സെക്രട്ടറി ആശ അനീഷ്, കുമാരിസംഘം പ്രസിഡന്റ് നന്ദന മനോജ്. സെക്രട്ടറി ലക്ഷ്മി സെലിംരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






