കട്ടപ്പനയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം: വാര്‍ഡുകളില്‍ വെള്ളമെത്തിച്ച് നഗരസഭ
കട്ടപ്പനയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം: വാര്‍ഡുകളില്‍ വെള്ളമെത്തിച്ച് നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ആവശ്യമായ വാര്‍ഡുകളില്‍ വെള്ളം എത്തിച്ചു തുടങ്ങി. വേനല്‍ ശക്തമായതോടെ നഗരസഭയുടെ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഇതിനെതുടര്‍ന്നാണ് അടിയന്തിര സ്റ്റിയറിംഗ് കമ്മിറ്റി കൂടി പരിഹാരം കണ്ടത്. ദിവസവും ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇതിനായി നാലു വാഹനങ്ങളും തയ്യാറായി. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പുളിയന്‍ മല, പൂവേഴ്‌സ് മൗണ്ട് , വലിയതോവാള, കാനാട്ട് ജംഗ്ഷന്‍, കല്യാണ തണ്ട്, കൗന്തി, കാനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യം വെള്ളം എത്തിക്കും. ആഴ്ച്ചയില്‍ 2 ദിവസം ഓരോ വാര്‍ഡിലും വെള്ളമെത്തിക്കാനാണ് തീരുമാനം.
What's Your Reaction?






