ഇറച്ചികച്ചവടക്കാരുടെ മത്സരത്തിനൊപ്പം നിന്ന് ജനങ്ങളെ വിഡ്ഢികളാക്കി നഗരസഭ
ഇറച്ചികച്ചവടക്കാരുടെ മത്സരത്തിനൊപ്പം നിന്ന് ജനങ്ങളെ വിഡ്ഢികളാക്കി നഗരസഭ

ഇടുക്കി: കട്ടപ്പനയില്‍ ഇറച്ചിക്കച്ചവടക്കാരുടെ കിടമത്സരത്തിനൊപ്പം നിന്ന് ജനങ്ങളെ വിഡ്ഢികളാക്കി നഗരസഭയും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഫിറ്റ്നസ് പോലുമില്ലാത്ത കെട്ടിടത്തിലാണ് നഗരസഭയുടെ കീഴിലുള്ള മീറ്റ് സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ മറ്റൊരാള്‍ സ്റ്റാളിന്റെ നടത്തിപ്പ് അവകാശം ലേലത്തിന് എടുത്തതോടെ കഥമാറി.കരാറുകാരന്‍ താല്‍ക്കാലിക ഷെഡില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇറച്ചി വ്യാപാരം ആരംഭിച്ചു.
മുന്‍പ് 350 രൂപക്ക് വിറ്റ ഇറച്ചിയുടെ വില നാലാം തീയതി മുതല്‍ 300 രൂപായാക്കി കുറക്കുകയും ചെയ്തു.
ഇതോടെ കട്ടപ്പനക്ക് പുറമേ നരിയംപാറയില്‍ 280 രൂപായാക്കി വില കുറച്ചു. ഇതിനെ തുടര്‍ന്ന് നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റിചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്തു. വില കുറച്ചതും കൂട്ടിയതും കരാറുകാരനാണന്നും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ:കെ.ജെ ബെന്നി പറഞ്ഞു. വില കുറച്ചതോടെ കച്ചവടം പൊടിപൊടിച്ചു. എന്നാല്‍ ഒരുദിവസത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ചാം തീയതി സ്റ്റാള്‍ അടച്ചിട്ടു. കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റാള്‍ താല്‍ക്കാലികമായി അടച്ചിടുകയാണെന്ന് വ്യക്തമാക്കി നടത്തിപ്പുകാരന്‍ നഗരസഭക്ക് കത്തും നല്‍കി. എന്നാല്‍ ആറാം തീയതിയായതോടെ കഥയാകെ മാറി. രാവിലെതന്നെ സ്റ്റാള്‍ തുറന്നു. വിലക്കുറവ് പ്രതീക്ഷിച്ച് ഇറച്ചി വാങ്ങാന്‍ എത്തിയവര്‍ക്ക് തിരിച്ചടിയായി. 350 രൂപക്കായിരുന്നു വില്‍പ്പന. അസോസിയേഷന്റെ തീരുമാനപ്രകാരമാണ് വില കൂട്ടിയതെന്ന വാദമാണ് നടത്തിപ്പുകാര്‍ പറഞ്ഞത്. അതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്റ്റാള്‍ പരിശോധിക്കുകയും ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. അടച്ചുപൂട്ടാതിരിക്കാനുള്ള കാരണം ഏഴുദിവസത്തിനകം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. നോട്ടീസ് കിട്ടിയതോടെ അടച്ച സ്റ്റാള്‍ പിറ്റേന്നുതന്നെ വില കൂട്ടിക്കൊണ്ട് തുറക്കുന്ന സമീപനമാണ് നടത്തിപ്പുകാര്‍ സ്വീകരിച്ചത്.
What's Your Reaction?






