ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഡീന്‍ കുര്യാക്കോസ് എംപി: 21ന് കട്ടപ്പനയില്‍ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തം
ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഡീന്‍ കുര്യാക്കോസ് എംപി: 21ന് കട്ടപ്പനയില്‍ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തം

ഇടുക്കി: കേരളത്തിലെ ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. 'പൊരുതാം ലഹരിക്കെതിരെ' എന്ന സന്ദേശവുമായി 21ന് കട്ടപ്പനയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധം കൊണ്ട് മാത്രമേ ലഹരിവ്യാപനം തടയാന്‍ സാധിക്കൂ. യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുമ്പോള്‍ അവരുടെ സര്‍ഗശഷി ഇല്ലാതാകുകയും വീടുകള്‍ കൊലക്കളങ്ങളായി മാറുകയും ചെയ്യുന്നു. മാഫിയകള്‍ സ്‌കൂള്‍ കുട്ടികളെ ലഹരിവാഹകരാക്കുന്നു. യുദ്ധ സമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തല നയിക്കുന്ന പ്രചാരണത്തില്‍ ജനം ഒറ്റക്കെട്ടായി അണിചേരണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ഇ എം ആഗസ്തി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, എം ഡി അര്‍ജുനന്‍, പി ആര്‍ അയ്യപ്പന്‍, ജി മുരളീധരന്‍, തോമസ് മൈക്കിള്‍, സി എസ് യാശോധരന്‍, റോബിന്‍ കാരക്കാട്ട്, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ഷാജി മഠത്തുംമുറി, മനോജ് പടിഞ്ഞാറയില്‍, നന്ദന്‍ മേനോന്‍, ജോബന്‍ പാനോസ്, അനില്‍ തറനിലം, ബിനോയി വെണ്ണിക്കുളം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






