രാജീവ് സ്മൃതി യാത്രയ്ക്ക് ശ്രീ പെരുമ്പത്തൂരില്‍ സമാപനം

രാജീവ് സ്മൃതി യാത്രയ്ക്ക് ശ്രീ പെരുമ്പത്തൂരില്‍ സമാപനം

May 21, 2024 - 19:20
Jun 21, 2024 - 19:41
 0
രാജീവ് സ്മൃതി യാത്രയ്ക്ക് ശ്രീ പെരുമ്പത്തൂരില്‍ സമാപനം
This is the title of the web page

ഇടുക്കി: രാജീവ് ഗാന്ധിയുടെ മുപ്പത്തി മൂന്നാം രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കട്ടപ്പനയില്‍ നിന്നും ആരംഭിച്ച രാജീവ് സ്മൃതി യാത്ര ഇന്ന് രാവിലെ ശ്രീ പെരുമ്പത്തൂരില്‍ സമാപിച്ചു. സമാപന സമ്മേളനം എ ഐ സി സി അംഗം അഡ്വ :ഇ. എം. അഗസ്തി ഉദ്ഘാടനം ചെയ്തു. സ്വപ്നം കാണാന്‍ ഭാരതത്തെ പഠിപ്പിച്ച ക്രാന്ത ദര്‍ശിയായ ഭരണാധികാരി ആയിരുന്നു രാജീവ് ഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. അഡ്വ :ജോയി തോമസ്, എം. ഡി. അര്‍ജുനന്‍, കെ. എ. മാത്യു, ഷാജി വെള്ളംമാക്കല്‍, രാജന്‍ കാലച്ചിറ, എ. എം. സന്തോഷ്, ജോസ് ആനക്കല്ലില്‍, സണ്ണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2

 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow