കട്ടപ്പന വലിയകണ്ടം തോട്ടില്‍ ശുചീകരണം നടത്തി നഗരസഭ

കട്ടപ്പന വലിയകണ്ടം തോട്ടില്‍ ശുചീകരണം നടത്തി നഗരസഭ

May 21, 2024 - 19:13
Jun 21, 2024 - 19:41
 0
കട്ടപ്പന വലിയകണ്ടം തോട്ടില്‍ ശുചീകരണം നടത്തി നഗരസഭ
This is the title of the web page

ഇടുക്കി: കട്ടപ്പന വലിയകണ്ടം തോട്ടില്‍ ശുചീകരണം നടത്തി. 2018 ഉള്‍പ്പെടെയുള്ള കാലവര്‍ഷ മഴയില്‍ തോട്ടില്‍ നീരൊഴുക്ക് വര്‍ധിക്കുകയും കരകവിഞ് ഒഴുകുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. ഇത് കക്കാട്ടുകട അടക്കമുള്ള പ്രദേശങ്ങളിലെ ഗതാഗതം തടസ്സപ്പെടുന്നതിനും, വീടുകളിലേക്ക് വെള്ളം കയറുന്നതിനും കാരണമായി. ഈ സാഹചര്യത്തിലാണ് തോട് ശുചീകരണം നടത്തുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയും പ്രദേശവാസികളും ചേര്‍ന്നാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തു.നഗരത്തില്‍ നിന്നും വലിയതോതില്‍ അനധികൃത മാലിന്യം തള്ളല്‍ നടക്കുന്ന തോടാണിത്. ഇതോടെ മാലിന്യം കെട്ടിക്കിടന്ന് തോടിന്റെ ആഴം കുറയുകയും കാടുപടലങ്ങള്‍ വളരുകയും ചെയ്ത് സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് ചെറിയൊരു മഴ പെയ്യുന്നതോടെ തോട് കരകവിയാന്‍ കാരണമായി. നിലവില്‍ തോട്ടിലെ മാലിന്യങ്ങളും, വളര്‍ന്നു നിന്നിരുന്ന കളകളും നീക്കം ചെയ്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow