കട്ടപ്പന എസ്എന്‍ ജങ്ഷന്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി
കട്ടപ്പന എസ്എന്‍ ജങ്ഷന്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി
ഇടുക്കി: കട്ടപ്പന എസ്എന്‍ ജങ്ഷന്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നിര്‍വഹിച്ചു. ഐസിഡിഎസിന്റെ 17 ലക്ഷവും നഗരസഭയുടെ 16 ലക്ഷവും ചെലവഴിച്ച് രണ്ടുനിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. കൗണ്‍സിലര്‍ സിജോമോന്‍ ജോസ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ സിബി പാറപ്പായില്‍, മനോജ് മുരളി, സിജു ചക്കുംമൂട്ടില്‍, സുധര്‍മ മോഹനന്‍, തങ്കച്ചന്‍ പുരയിടത്തില്‍, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, അങ്കണവാടി വര്‍ക്കര്‍ രുഗ്മിണി ടി എ, എസ്എന്‍ഡിപി യോഗം ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?