കട്ടപ്പനയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം

കട്ടപ്പനയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം

May 1, 2024 - 23:52
Jun 29, 2024 - 00:01
 0
കട്ടപ്പനയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം
This is the title of the web page

ഇടുക്കി: നഗര-ഗ്രാമ വ്യത്യാസമില്ലാതെ കട്ടപ്പനയുടെ വിവിധ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളയാംകുടിയില്‍ ദേശീയപാതയില്‍ ഇറങ്ങിയ കാട്ടുപന്നി ഭീതി പരത്തി. വനപ്രദേശത്തില്‍ നിന്നും കൃഷിയിടങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വന്യമൃഗങ്ങള്‍ കടന്നെത്തുന്നത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. ഗ്രാമങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ നഗര വീഥികളിലേക്കും വന്യ മൃഗങ്ങള്‍ കടന്നു വരുന്നു. അടിമാലി കുമളി ദേശീയപാതയോരത്ത് ഇറങ്ങിയ പന്നിയുടെ വീഡിയോ ദൃശ്യം യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തി. ഒരിടവേളക്കുശേഷം കട്ടപ്പനയുടെ വിവിധ മേഖലകളില്‍ വന്യ മൃഗശല്യം രൂക്ഷമാകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വനാതിര്‍ത്തി പങ്കിടുന്ന കല്യാണത്തണ്ടിന്റെ വിവിധയിടങ്ങളില്‍ ഫെന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ അവയെല്ലാം നശിച്ചതോടെയാണ് കാട്ടുപന്നി അടക്കം വാനാതിര്‍ത്തി താണ്ടി നഗരപ്രദേശങ്ങളിലേക്ക് എത്തുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി നഗരപ്രദേശങ്ങളില്‍ അടക്കം ഉണ്ടാക്കുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow