വണ്ടിപ്പെരിയാര്‍ ടൗണില്‍ സ്‌കൂട്ടര്‍ ഇടിച്ച് വയോധികന് പരിക്ക്
വണ്ടിപ്പെരിയാര്‍ ടൗണില്‍ സ്‌കൂട്ടര്‍ ഇടിച്ച് വയോധികന് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ സ്‌കൂട്ടര്‍ ഇടിച്ച് വയോധികന് പരിക്കേറ്റു. വാളാര്‍ഡി മേപ്പെരട്ട് കുമ്പപള്ളി തോമസിനാണ് പരിക്കേറ്റത്. രാവിലെ 11.30 തോടെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ നിന്നുമിറങ്ങി മരുന്നു വാങ്ങുന്നതിനായി തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് സ്‌കൂട്ടര്‍ വയോധികനെ ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റയാളെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളി കുന്നേല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്‌കൂട്ടര്‍ യാത്രക്കാരനെ അന്വേഷിച്ചപ്പോള്‍ ആണ് ഇയാള്‍ കടന്നു കളഞ്ഞ വിവരം അറിയുന്നത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






