കട്ടപ്പനയില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും

കട്ടപ്പനയില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും

Jun 28, 2024 - 23:56
 0
കട്ടപ്പനയില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ ആരംഭിച്ച ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ പച്ചക്കറിഫാമില്‍ ഉല്‍പ്പാദിപ്പിച്ച 5000 നീലമുണ്ടി കുരുമുളക് തൈകള്‍, പച്ചക്കറി വികസന പദ്ധതിപ്രകാരം പച്ചക്കറി വിത്തുകള്‍ എന്നിവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ് പദ്ധതി വിശദീകരിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരയിടം, രാജന്‍ കാലാച്ചിറ, ബെന്നി കുര്യന്‍, ലീലാമ്മ ബേബി, ജൂലി റോയി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷിക്കൂട്ടം അംഗങ്ങള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ചന്ദ്രന്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അടുത്തദിവസങ്ങളില്‍ 20000 കുരുമുളക് തൈകള്‍ വിതരണത്തിനായി എത്തുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow