ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന സ്ഥാപക പ്രസിഡന്റ് അഡ്വ: ജോഷി മണിമലക്ക് യാത്രയയപ്പ്
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന സ്ഥാപക പ്രസിഡന്റ് അഡ്വ: ജോഷി മണിമലക്ക് യാത്രയയപ്പ്

ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന സ്ഥാപക പ്രസിഡന്റ് അഡ്വ: ജോഷി മണിമലക്ക് യാത്രയയപ്പ് നല്‍കി. 2013 ല്‍ ജാതിമത രാഷ്ട്രിയ ചിന്തകള്‍ക്കതിതമായി കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച വാട്‌സാപ്പ് കൂട്ടായ്മയാണ് ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന. അഡ്വ: ജോഷി മണിമലയുടെ ആശയമായിരുന്നു ഇത്. അന്ന് മുതല്‍ ജോഷി മണിമലയാണ് കൂട്ടായ്മയുടെ പ്രസിഡന്റ്. തുടര്‍ന്ന് ലോകത്തിന്റ് പല രാജ്യങ്ങളിലും കൂട്ടായ്മ വളര്‍ന്നു. 100 കണക്കിന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്റെ് പേഴ്‌സണല്‍ സ്റ്റാഫായി നിയമിതനായ ജോഷി മണിമല എഫ്ഒകെ യുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വന്നിരുന്നു. ഈ സമയത്താണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്കാ പോകാന്‍ ജോഷി തിരുമാനമെടുത്തത്. കട്ടപ്പന റോട്ടറി ക്ലബ്ബ് ഓഫ് ഹെറിറ്റേജ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ രാക്ഷധികാരികളായ ഷാജി നെല്ലിപ്പറമ്പില്‍ , കെവി വിശ്വനാഥന്‍, കൗണ്‍സിലര്‍ സിജോ മോന്‍ ജോസ് ,കാര്‍ട്ടൂണിസ്റ്റ് സജി ദാസ് മോഹന്‍ ,റോട്ടറി ക്ലബ് പ്രസിഡന്റ് വിജി ജോസഫ് , എഫ്ഒകെ വര്‍ക്കിംഗ് പ്രസിഡന്റ് സിജോഎവറസ്റ്റ്, എസ് സൂര്യലാല്‍ ,റ്റോമി ആനിക്കമുണ്ട, രജീഷ് റ്റി ആര്‍, ജോസന്‍ കെ ജോസ് , സൈജോ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






