മലയോര ഹൈവേയുടെ ഭാഗമായ ഓട നിര്‍മാണം വേഗത്തിലാക്കി
മലയോര ഹൈവേയുടെ ഭാഗമായ ഓട നിര്‍മാണം വേഗത്തിലാക്കി

ഇടുക്കി: മലയോര ഹൈവേയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള ഓട നിര്‍മാണം മൂലം പ്രതിസന്ധിയിലായ കട്ടപ്പ ഐറ്റിഐ ജങ്ഷനിലെ വ്യാപാരികള്‍ക്ക് താത്കാലിക ആശ്വാസം. ഹൈവേയുടെ ഭാഗമായുള്ള ഓടനിര്‍മാണം വേഗത്തിലാക്കി. നിര്‍മാണത്തിന്റെ വേഗതക്കുറവ് മൂലം സംഗീത ജങ്ഷന്‍ മുതല്‍ ഐറ്റിഐ ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ വ്യാപാരികള്‍ വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. വ്യാപാരികളുടെ ആശങ്ക വാര്‍ത്തയായതിന് പിന്നാലെ ഓട നിര്‍മാണം വേഗത്തിലാക്കുകയായിരുന്നു. ഹൈവേയുടെ ആദ്യ റീച്ചിന്റെ ഭാഗമായിട്ടാണ് ഇടുക്കി കവല മുതല്‍ ഐ റ്റി ഐ ജങ്ഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും ഫുട്പാത്തുള്ള ഓട നിര്‍മിക്കുന്നത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓടയുടെ മൂടിയായി സ്ഥാപിച്ച സ്ലാബ് തകര്‍ന്നിരുന്നു.ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്തോടെ നിര്‍മാണ കമ്പനി പകരം മറ്റൊരു സ്ലാബ് ഇട്ടെങ്കിലും ഇതും തകര്‍ന്നു. മതിയായ തൊഴിലാളികള്‍ ഇല്ലാത്തതാണ് നിര്‍മാണ പ്രവര്‍ത്തനം വൈകുവാന്‍ കാരണമെന്നാണ് വിശദീകരണം.
What's Your Reaction?






