ഉപ്പുതറ കരിന്തരുവിയില്‍ കുടിവെള്ളപദ്ധതിക്ക് സമീപം കന്നുകാലി ചത്തനിലയില്‍

ഉപ്പുതറ കരിന്തരുവിയില്‍ കുടിവെള്ളപദ്ധതിക്ക് സമീപം കന്നുകാലി ചത്തനിലയില്‍

Mar 21, 2025 - 15:38
Mar 21, 2025 - 15:43
 0
ഉപ്പുതറ കരിന്തരുവിയില്‍ കുടിവെള്ളപദ്ധതിക്ക് സമീപം കന്നുകാലി ചത്തനിലയില്‍
This is the title of the web page


ഇടുക്കി: ഉപ്പുതറ കരിന്തിരുവിയില്‍ അമ്പലപ്പാറ കുടിവെള്ളപദ്ധതിയുടെ സമീപം കന്നുകാലിയെ ചത്തനിലയില്‍ കണ്ടെത്തി.  ഒരാഴ്ചയില്‍ അധികമായ പശുവിന്റെ ജഡം മാറ്റുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. കുടിവെള്ള പദ്ധതിയിലേക്ക് ജലം ഒഴുകിവരുന്ന ചെക്ക് ഡാമില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ കടപ്ലാക്കല്‍ ഫാക്ടറിപ്പടി ഭാഗത്തായിട്ടാണ് ജഡം കിടക്കുന്നത്. അമ്പലപ്പാറ -മേഖലയിലേക്ക് കുടിവെള്ളം എടുക്കുന്നത് ഈ തോട്ടില്‍ നിന്നുമാണ്.  കൂടാതെ ഈ വെള്ളം ഒഴുകി ചെക്ക് ഡാമിലേക്ക് എത്തും. പ്രദേശത്തെ ജനങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കും കുളിക്കുന്നതിനും അലക്കുന്നതിനുമെല്ലാം ഈ ജലമാണ് ഉപയോഗിക്കുന്നത്.   ഇത് തോട്ടില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ പടരാനും സാധ്യതയുണ്ട്. പലതവണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാരോടും അധികൃതരോടും പറഞ്ഞിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്ന് ഉപ്പുതറ ബിഎംഎസി ബിഎംഎസിന്റെ പഞ്ചായത്ത് പ്രസിഡന്റ് സെന്തില്‍ ആരോപിച്ചു. ആറിലൂടെ ഒഴുകി എത്തുന്ന ജലം ശുദ്ധീകരിക്കാതെയാണ് ജനങ്ങള്‍ക്ക്  പമ്പ് ചെയ്തുകൊടുക്കുന്നത്. ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെയും പമ്പ് ഓപ്പറേറ്റര്‍മാരുടെയും ജനപ്രതിനിധികളുടെയും പേരില്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow